കാട്ടുറോസ് (2025)

Indian translations> കാട്ടുറോസ് (2025)
Goethe_(Stieler_1828).jpg

Heidenröslein (1771)

Johann Wolfgang von Goethe (1749-1832)

യോഹാൻ വ്വോൾഫ് ഗാങ് ഫൊൺ ഗ്യോയ്റ്റെ (1832)

Goethe_(Stieler_1828).jpg

കാട്ടുറോസ് (2025)

Translated by : K. Mathew John, P. Madhavan

Sah ein Knab' ein Röslein stehn,

Röslein auf der Heiden,

War so jung und morgenschön,

Lief er schnell es nah zu sehn,

Sah's mit vielen Freuden.

Röslein, Röslein, Röslein rot,

Röslein auf der Heiden.

അതിനെ കണ്ടൊരു വികൃതിപ്പയ്യൻ

ഓടിയടുത്തെത്തീ

അടുത്തു ചെന്നവനതിനേ നോക്കീ

നിറഞ്ഞ ഹർഷമൊടേ.

കാട്ടുറോസാപ്പൂ, ചെഞ്ചിളം റോസാപ്പൂ.

കാട്ടിനകത്തു വിരിഞ്ഞൊരു റോസാപ്പൂ,

പാഴ്മണ്ണിങ്കൽ വിരിഞ്ഞൊരു റോസാപ്പൂ,

പുലരി കണക്കതിചന്തമിയന്നൊരു

കുഞ്ഞു റോസാപ്പൂ.

Knabe sprach: "Ich breche dich,

Röslein auf der Heiden."

Röslein sprach: "Ich steche dich,

Dass du ewig denkst an mich,

Und ich will's nicht leiden."

Röslein, Röslein, Röslein rot,

Röslein auf der Heiden.

പയ്യനുരച്ചൂ റോസിനൊടേവം

“നിന്നെയറുക്കും ഞാൻ”

റോസാപ്പൂ മറുപടിയോതീ “ഞാൻ

കുത്തീടും നിന്നെ.

എന്നാളും നീയോർത്തിടുമെന്നേ,

താങ്ങാ ക്രൂരത ഞാൻ.”

കാട്ടുറോസാപ്പൂ, ചെഞ്ചിളം റോസാപ്പൂ.

Und der wilde Knabe brach

's Röslein auf der Heiden;

Röslein wehrte sich und stach,

Half ihr doch kein Weh und Ach,

Musste es eben leiden.

Röslein, Röslein, Röslein rot,

Röslein auf der Heiden.

ആ ധിക്കാരിപ്പയ്യൻ പൊട്ടി-

ച്ചാനാ പുഷ്പത്തെ

പാഴ് മണ്ണിങ്കൽ പൊട്ടി വിരിഞ്ഞൊരു

റോസാ പുഷ്പത്തെ.

റോസാപ്പൂവു ചെറുക്കാൻ നോക്കീ

ചെറുക്കനെ കുത്തീ;

ഫലമുണ്ടായീലവളുടെ വേദന

കലർന്ന രോദത്താൽ,

അവൾക്കു സഹനം മാത്രം, കഷ്ടം

പിഞ്ചു റോസാപ്പൂ,

കാട്ടിനകത്തു വിരിഞ്ഞൊരു പാവം

കുഞ്ഞു റോസാപ്പൂ.

Glossary

Poem Source: https://en.wikipedia.org/wiki/Heidenr%C3%B6slein : This poem is also a famous folk song. See this same wikipedia site for the details. In Youtube it can be heard in the music of Franz Schubert : https://www.youtube.com/watch?v=-VUTUy7rvmw&list=RD-VUTUy7rvmw&start_radio=1

Poet's Picture: Von Karl Joseph Stieler - Übertragen aus nds.wikipedia nach Commons..org by G.Meiners at 12:05, 15. Okt 2005., Gemeinfrei, https://commons.wikimedia.org/w/index.php?curid=375657