ആയിരം രൂപങ്ങളിൽ

Indian translations> ആയിരം രൂപങ്ങളിൽ
Goethe_(Stieler_1828).jpg

In tausend Formen

Johann Wolfgang von Goethe (1749-1832)

യോഹാൻ വ്വോൾഫ് ഗാങ് ഫൊൺ ഗ്യോയ്റ്റെ (1749-1832)

Goethe_(Stieler_1828).jpg

ആയിരം രൂപങ്ങളിൽ

Translated by : K. Mathew John, P. Madhavan

In tausend Formen magst du dich verstecken,
Doch, Allerliebste, gleich erkenn ich dich;
Du magst mit Zauberschleiern dich bedecken,
Allgegenwärtge, gleich erkenn ich dich.

ആയിരം രൂപങ്ങളിൽ നീയൊളിക്കിലും

ആയതനേത്രേ, തിരിച്ചറിഞ്ഞീടുവൻ,

മായികമൂടുപടമണിഞ്ഞീടിലും

മാനിനി നിന്നെത്തിരിച്ചറിഞ്ഞ‍‍‍‍‍‍ീടുവൻ,

An der Zypresse reinstem jungem Streben,
Allschöngewachsne, gleich erkenn ich dich.
In des Kanales reinem Wellenleben,
Allschmeichelhafte, wohl erkenn ich dich.

സൈപ്രസ് മരത്തിൻ പവിത്രതയിൽ, പൂർണ്ണ

യൗവ്വനത്തിൻെറ വളർച്ചാശ്രമങ്ങളിൽ

സർവ്വദാ വർദ്ധിതസൗന്ദര്യധാമമേ,

നിന്നെ തിരിച്ചറിഞ്ഞീടുവൻ നിശ്ചയം.

നിർമ്മല നീർച്ചാലലകൾ തൻ ചൈതന്യ

ധാരയിൽ നിന്നെ തിരിച്ചറിയുന്നു ഞാൻ.

Wenn steigend sich der Wasserstrahl entfaltet,
Allspielende, wie froh erkenn ich dich!
Wenn Wolke sich gestaltend umgestaltet,
Allmannigfaltge, dort erkenn ich dich.

സർവ്വാഭിനന്ദിതേ, ക്രീഡാവതീ, ജല-

ധാരയുയർന്നു ചീറ്റിപ്പതിക്കേയതി

ഹർഷമായ് നിന്നെ തിരിച്ചറിയുന്നു ഞാൻ.

മേഘശകലങ്ങളംബരത്തിൽ ബഹു

രൂപമായ് മാറി മറയുന്ന വേളയിൽ

ഭിന്നവർണ്ണപ്രഭാപുഞ്ജമേ, ഞനതിൻ

ഭംഗിയിൽ നിന്നെ തിരിച്ചറിയുന്നിതേ

An des geblümten Schleiers Wiesenteppich,
Allbuntbesternte, schön erkenn ich dich;
Und greift umher ein tausendarmger Eppich,
O Allumklammernde, da kenn ich dich.

പൂവ്വിടും പുൽമേടയിൽ തുഷാരാവൃത

കംബളം നീളേ വിരിക്കുന്ന വേളയിൽ

സർവ്വതാരാഖചിതാഭയിൽ, നിൻ മനോ-

ഹാരിതയല്ലോ തിരിച്ചറിയുന്നു ഞാൻ.

ആയിരം കൈകളാ,ലൈവീലത പടർ

ന്നാലിംഗനം ചെയ് വതു കാൺകെയക്ഷണം

സർവ്വചരാചരാശ്ലേഷസന്തുഷ്ടയാം

നിൻെറ സാന്നിധ്യം തിരിച്ചറിയുന്നു ഞാൻ..

Wenn am Gebirg der Morgen sich entzündet,
Gleich, Allerheiternde, begrüß ich dich,
Dann über mir der Himmel rein sich ründet,
Allherzerweiternde, dann atm ich dich.

പൂർവ്വാചലത്തിൻെറയഗ്രത്തി,ലത്ഭുതം,

തീ പൂട്ടിടുവാനുഷസ്സൊരുങ്ങീടവേ,

സ്വാഗതമോതാം നിനക്കു സർവ്വോന്മേഷ

ദായിനീ, പിന്നെ,യെൻമേലേ വിഹായസ്സു

നിർമ്മലമാമൊരു ഗോളം ചമയ്ക്കവേ,

വിസ്തൃതഹൃത്തടമാർന്നു ശ്വസിപ്പു ഞാൻ

നിത്യവും നിന്നെയെന്നുള്ളിലേയ്ക്കെൻ പ്രിയേ.

Was ich mit äußerm Sinn, mit innerm kenne,
Du Allbelehrende, kenn ich durch dich;
Und wenn ich Allahs Namenhundert nenne,

Mit jedem klingt ein Name nach für dich.

ബാഹ്യേന്ദ്രിയങ്ങൾ വഴി കിട്ടിടുന്നതും

ആന്തരനേത്രത്തിലൂടെ ലഭിപ്പതും

എൻ്റെയധ്യാപികേ, നിന്നുലൂടല്ലയോ

എല്ലാമറിവുമെൻ ചിത്തേ ഭവിപ്പതും.

അല്ലാഹുവിൻെറ സഹസ്രനാമങ്ങൾ ഞാൻ

ചൊല്ലി വിളിക്കെ,യോരോ പേരിലും മുഴ-

ങ്ങുന്നൂ നിനക്കായൊരു നാമമെപ്പൊഴും.

Glossary

Poem Source und Courtesy: https://www.projekt-gutenberg.org/goethe/divan/divan082.html

Poet's Picture: Von Karl Joseph Stieler - Übertragen aus nds.wikipedia nach Commons..org by G.Meiners at 12:05, 15. Okt 2005., Gemeinfrei, https://commons.wikimedia.org/w/index.php?curid=375657

Poet's Picture Courtesy: commons.wikimedia.org