അപരാഹ്നത്തോടു് മന്ത്രിച്ചത്

Indian translations> അപരാഹ്നത്തോടു് മന്ത്രിച്ചത്
GeorgTrakl.jpg

In den Nachmittag geflüstert

ഗെയോർക് ട്രാക്ക്ൾ

Georg Trackl (1877-1914)

GeorgTrakl.jpg

അപരാഹ്നത്തോടു് മന്ത്രിച്ചത്

Translated by : Mathew John K., P. Madhavan

Sonne, herbstlich dünn und zag,

Und das Obst fällt von den Bäumen.

Stille wohnt in blauen Räumen

Einen langen Nachmittag.

നിറം കെട്ടു മങ്ങി ശരത്സൂര്യൻ നിൽപ്പൂ

മരങ്ങളിൽ നിന്നും പഴങ്ങൾ വീഴുന്നൂ,

നിലക്കൊൾവൂ നീലസ്ഥലികൾ നീരവം

തടയുന്നൂ നീണ്ടൊരപരാഹ്നത്തിനെ.

Sterbeklänge von Metall;

Und ein weißes Tier bricht nieder.

Brauner Mädchen rauhe Lieder

Sind verweht im Blätterfall.

അഹോ, ലോഹമയ മരണനാദങ്ങൾ,

വെളുത്തൊരു മൃഗം പിടഞ്ഞു വീഴുന്നു,

കൊഴിയും പത്രങ്ങ,ളവയ്ക്കൊപ്പം തെന്നി

പ്പറക്കുുന്നൂ ഊതനിറമെഴുന്ന പെൺ-

കൊടികൾ പാടിടുമപസ്വരഗാനം.

Stirne Gottes Farben träumt,

Spürt des Wahnsinns sanfte Flügel.

Schatten drehen sich am Hügel

Von Verwesung schwarz umsäumt.

ജഗദീശഫാലപ്രദേശം വർണ്ണങ്ങൾ

കനവു കാണുന്നൂ, മതിഭ്രമത്തിൻെറ

നനുനനുത്തതാം ചിറകുകൾ മന്ദം

തൊടുന്നതാമനുഭവമറിയുന്നൂ.

നിഴലുകൾ ചുറ്റിക്കറങ്ങുന്നൂ കുന്നിൻ

മുകളിലായവയുടെയരികുകൾ

അഴുകയാലാവാം കറുത്തിരിക്കുന്നൂ

Dämmerung voll Ruh und Wein;

Traurige Guitarren rinnen.

Und zur milden Lampe drinnen

Kehrst du wie im Traume ein.

നിറയുന്നൂ സാന്ധ്യപ്രകാശം വീഞ്ഞിൻെറ

നിതാന്തശാന്തി തൻ നിരാമയത്തിൻെറ,

വിഷാദഗീതികൾ പൊഴിക്കുന്നൂ ഗിറ്റാർ.

തിരിച്ചു നീ വരുമൊരു സ്വപ്നം പോലെ,

യകമേ കത്തിയും ചെറുദീപം പോലെ.

Glossary

Poet's Photo: Von K. Trakl - Die Unvergessenen, Herausgeber Ernst Jünger, 1928, Gemeinfrei, <a href="https://commons.wikimedia.org/w

/index.php?curid=10695028">Link</a>

https://www.deutschestextarchiv.de/b-ook/view/trakl_gedichte_1913?p=44